24 December 2024, Tuesday
KSFE Galaxy Chits Banner 2

ഒരു സിംഹം മറ്റൊരു സിംഹത്തിന്റെ ആത്മകഥ എഴുതിയപ്പോൾ

കെ എൻ ഷാജികുമാർ
August 13, 2023 4:56 pm

രു സിംഹത്തിന് മറ്റൊരു സിംഹത്തിന്റെ ആത്മകഥ എഴുതാൻ കഴിയുമോ? സാഹിത്യത്തിന്റെ ലാൻഡ് സ്കേപ്പിൽ അത്തരത്തിലൊരു പരീക്ഷണത്തിന് പ്രസക്തിയുണ്ട്. ആ പരീക്ഷണം നടത്തിയിരിക്കുന്നത് പത്രപ്രവർത്തകനും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ എസ് ഭാസുരചന്ദ്രനാണ്. ഭാസുരചന്ദ്രന്റെ ആത്മകഥയ്ക്ക് വിധേയമാകുന്നത് സാക്ഷാൽ എം കൃഷ്ണൻനായരാണ്. പൊഫ. എം കൃഷ്ണൻനായരുടെ ജനശതാബ്ദി വർഷമാണിത്. ഈ ഘട്ടത്തിൽ തന്നെ ഭാസുരചന്ദ്രൻ ടച്ചിൽ ഒരു ആത്മകഥ ഇറങ്ങിയിരിക്കുന്നു. ഈ പുസ്തകത്തിന്റെ ശീർഷകത്തിൽപ്പോലുമുണ്ട് ഒരു ഭാസുരചന്ദ്രൻ സ്കെച്ച്. ആ സ്കെച്ചിലൂടെ ഇതൾ വിരിയുന്ന ലാൻഡ് സ്കേപ്പ്.

‘എം കൃഷ്ണൻനായർ സിംഹത്തിന്റെ പേര്’ ഇതാണ് എം കൃഷ്ണൻനായർ എന്ന സാഹിത്യസിംഹത്തെക്കുറിച്ച് ഭാസുരചന്ദ്രൻ നൽകിയിരിക്കുന്ന പേര്. ഇത് എം കൃഷണൻനായരുടെ മാത്രം ആത്മകഥയല്ല. ഭാസുരചന്ദ്രന്റെ കൂടി ആത്മകഥയാണ്. സാഹിത്യത്തിലെ കേസരികളെ കീറിമുറിച്ച എം കൃഷ്ണൻനായർ പലരെയും അനുഗ്രഹിച്ചിട്ടുമുണ്ട്. കിളിമാനൂർ രമാകാന്തനെപ്പോലെയൊരു കവിയെ അദ്ദേഹം ഒരുപാട് പ്രോത്സാഹിപ്പിച്ചുണ്ട്. അതൊക്കെ സാഹിത്യം. അത് മാത്രമല്ല ഈ പുസ്തകം. രണ്ടുപേർ തമ്മിലുള്ള ബന്ധം ആത്മകഥയാകുന്നതാണ്. ആ ബന്ധത്തിന്റെ ശക്തിയാണ്. ഗുരുശിഷ്യബന്ധത്തിനപ്പുറം നിൽക്കുന്ന ശക്തി. ആ ശക്തിയുടെ അന്തർധാരയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി,ആത്മകഥാകാരൻ മറ്റൊരാളെക്കുറിച്ച് ആത്മകഥ എഴുതുന്നു. ഒടുവിൽ അത് രണ്ടുപേരുടെയും ആത്മകഥയായി മാറി പുഴയൊഴുകുന്നതുപോലെ സഞ്ചരിക്കുന്നു. ആ പുഴയിൽ ചുഴിമകളും മലരികളും ഉണ്ടാകാം. അതൊക്കെ ആത്മകഥയുടെ ഭാഗമാണ്. അതിലുപരി എം കൃഷ്ണൻനായർ എന്ന വ്യക്തിയെ കൃത്യമായി വരച്ചിരിക്കുന്നു ഭാസുരചന്ദ്രൻ. അതൊടൊപ്പം താനെന്ന വ്യക്തിയുടെ സവിശേഷതകളെയും അടയാളപ്പെടുന്നു.

അടയാളപ്പെടുത്തലുകളാണ് ആത്മകഥയ്ക്ക് ആവശ്യം. ഭൂമിയിൽ ഇന്ന സ്ഥലത്ത് ഇന്ന പുഴയോരത്തിൽ അല്ലെങ്കിൽ ഇന്ന നഗരഗലിയിൽ ഞാൻ ഉണ്ടായിരുന്നു. അവിടെ എനിക്ക് ഒരു ആത്മകഥ പറയണം എന്നുണ്ടായിരുന്നു. എന്റെ ഗുരുനാഥന്റെ ആത്മകത. അത് പറഞ്ഞപ്പോൾ അതിൽ ഭാസുരചന്ദ്രനും അടയാളപ്പെട്ടു. ഇതാണ് ഈ പുസ്കത്തിന്റെ ഗരിമ. എം കൃഷണൻ സാറിനെ അറിയാൻ ഈ പുസ്തകത്തോളം നല്ല ഉപാധിയില്ല. സാഹിത്യവാരഫലത്തിലൂടെ മലയാളികളുടെ ആസ്വാദക നിലവാരത്തെ ലിറ്റററി ജേർണലിസത്തിന്റെ ഊഷ്മളമായ മേഖലകളിലേയ്ക്ക് കൊണ്ടുപോയ എം കൃഷ്ണൻ നായർ ഒരു സിംഹം തന്നെയാണ്. ഭാസുരചന്ദനാകട്ടെ സ്നേഹമുള്ള സിംഹവും

എം കൃഷ്ണൻനായർ സിംഹത്തിന്റെ പേര്
എസ് ഭാസുരചന്ദ്രന്‍
സുജിലി പബ്ളിക്കേഷൻസ് കൊല്ലം
വില 210 രൂപ

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.