22 January 2026, Thursday

വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന എം മോഹനന്റെ ഒരു ജാതി ജാതകം

Janayugom Webdesk
കൊച്ചി
July 8, 2023 2:43 pm

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ ഒമ്പത് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ , അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ‑രഞ്ജൻ ഏബ്രഹാം. കലാസംവിധാനം — ജോസഫ് നെല്ലിക്കൽ . മേക്കപ്പ് — ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ — സുജിത് മട്ടന്നൂർ. ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ — സുരേഷ് ഇരിങ്ങൽ. നിർമ്മാണ നിർവഹണം — ഷെമീജ് കൊയിലാണ്ടി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ — സൈനുദ്ദീൻ. കണ്ണൂരാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.