
സിപിഐ നേതാവും മന്ത്രിയും പാര്‍ലമെന്റേറിയനുമായിരുന്ന എന്‍ എന്‍ ഗോവിന്ദന്‍ നായരുടെ സ്മരണ പുതുക്കി. ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണയോഗങ്ങള്‍, പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിക്കല്‍, പതാക ഉയര്‍ത്തല്‍, ഛായാചിത്രത്തില്‍ പുഷ്പാപാര്‍ച്ചന എന്നിവ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകത്തിൽ മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പങ്കെടുത്തു. സന്തോഷ് പുലിപ്പാറ സ്വാഗതം പറഞ്ഞു. എറണാകുളം ജില്ലാ ആസ്ഥാനമന്ദിരത്തിന് മുന്നിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയർത്തുകയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി എൻ അരുൺ അധ്യക്ഷനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.