20 January 2026, Tuesday

ശിവശങ്കറിന്റെ ജാമ്യ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി

Janayugom Webdesk
കൊച്ചി
March 10, 2023 11:15 pm

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യ ഹ‍ർജി പരിഗണിക്കാതെ ഹൈക്കോടതി. ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി ജാമ്യഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹർജി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഹ‍ർജിയിലെ സാങ്കേതിക പിഴവ് കാരണമാണ് മാറ്റി വച്ചത്.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശിവശങ്ക‍ർ. കേസിൽ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹ‍ർജിയിൽ ശിവശങ്കർ ഉന്നയിക്കുന്നത്. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണെന്നും ശിവശങ്ക‍ർ ആരോപിക്കുന്നു. ചികിത്സാ കാരണങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry: m sivashankar 39 s bail plea was trans­ferred to anoth­er bench.
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.