13 December 2025, Saturday

Related news

June 27, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 22, 2025
June 20, 2025
June 19, 2025
June 19, 2025

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്ന് എം സ്വരാജ്

Janayugom Webdesk
തിരുവനന്തപുരം
June 23, 2025 2:24 pm

ജനങ്ങളെയും,നാടിനേയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലമ്പൂരില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കരുത്തോടെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് അഭിപ്രായപ്പെട്ടു.നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയർന്ന ജനാധിപത്യ സംവാദം എന്നനിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു.അതിൽ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നമാണ് എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത്. 

ഞങ്ങളെ എതിർക്കുന്നവർ ഉയർത്തിയ വിവാദങ്ങളിൽ പിടികൊടുത്തില്ല. വികസനമാണ് ചർച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉൾകൊള്ളേണ്ടവ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാൻ കഴിയില്ല. അങ്ങനെയായാൽ സർക്കാരിന്റെ ഭരണ പരിഷ്കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എൽഡിഎഫ് സർക്കാരാണ് ലോഡ്ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കില്ലല്ലോ. 

പെൻഷൻ 1600 ആയി ഉയർത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ. ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ ജനം വോട്ട് ചെയ്തതെന്ന് പറയാൻ കഴില്ല. കൂടുതൽ കാര്യങ്ങൾ വഴിയെ പരിശോധിക്കാം. ധീരമായി മുന്നോട്ട് പോകും. ഞങ്ങൾ മുന്നോട്ടു വെച്ച രാഷ്ട്രീയം, കറകളഞ്ഞ രാഷ്ട്രീയ നിലപാട്, കേരളത്തിന്റെ സമഗ്ര വികസനം, ഇത്തരം കാര്യങ്ങളിലൊന്നും ഏതെങ്കിലും കാരണങ്ങൾ കൊണ്ട് പിശകുണ്ടെന്ന് തോന്നുന്നില്ല. 

എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായി വിലയിരുത്തി കൊള്ളണമെന്നില്ല. ഒരു വർഗീയവാദിയുടെയും പിന്തുണ ഒരു കാലത്തും ആവശ്യമില്ല. അതിന്റെ പേരിൽ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാട് അതു തന്നെ. ശരിയായ നിലപാട് എല്ലായ്പ്പോഴും അംഗീകരിച്ചെന്ന് വരില്ല. അത് കൊണ്ട് ശരിയായ നിലപാട് കയ്യൊഴിയാൻ കഴില്ല. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കും നാടിനുമായിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.