
പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതില്‍ പ്രതികരിച്ച് സിപിഐ (എം) ജനറല്‍ സെക്രട്ടറി എം എബേബി, സിബിഐ അന്വേഷണം ഒരിക്കലും പാടില്ല എന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു വിദേശ ഫണ്ട് കൈമാറ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ കേന്ദ്ര ഏജൻസികൾക്കേ അത് അന്വേഷിക്കാൻ കഴിയുകയുള്ളൂ എന്നും എം എ ബേബി വ്യക്തമാക്കി.
ശബരിമല സ്വർണമോഷണ കേസ് പ്രതികളുമായുളള കോൺഗ്രസ് ബന്ധത്തിലും എംഎ ബേബി പ്രതികരിച്ചു. അടൂർ പ്രകാശ് എംപിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി വലിയ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിjരുന്നു. ആദ്യം സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഒരു പരിപാടിയിൽ പങ്കെടുത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ അടൂർ പ്രകാശിന്റെ മണ്ഡലത്തിൽ വീടുകൾ നിർമ്മിച്ചു നൽകിയ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ ലഭ്യമാണ്.
ശബരിമലയിലെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തട്ടെ എന്ന സുതാര്യമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആർക്കൊക്കെ ഇതിൽ ഉത്തരവാദിത്വമുണ്ടോ അവരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാമെന്ന നിലപാടാണ് സർക്കാർ എടുത്തത്. എന്നാൽ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് നിലവാരമില്ലാത്ത പാരഡി പാട്ടുകൾ ഉണ്ടാക്കി, നുണ പ്രചരിപ്പിക്കാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിച്ചത്.കോൺഗ്രസ് മുൻപും ഇത്തരം നിലവാരമില്ലാത്ത രീതികൾ പിന്തുടർന്നിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ യുഡിഎഫിന്റെ അവസാനത്തെ ആശ്രയമാണ്. യഥാർത്ഥത്തിൽ, ഈ കുറ്റകൃത്യം നടക്കുന്ന സമയത്ത് യുഡിഎഫ് നിയോഗിച്ച ദേവസ്വം ബോർഡാണ് ശബരിമലയുടെ ഉത്തരവാദിത്തം നിർവ്വഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.