21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

August 15, 2023
October 27, 2022
September 29, 2022
August 1, 2022
June 18, 2022

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ വിവാദത്തില്‍ ഗുഢാലോചനയെന്ന് എം എ ബേബി

Janayugom Webdesk
തിരുവനന്തപുരം
August 15, 2023 6:03 pm

മുഖ്യമന്ത്രിയുടെ മകള്‍ വീണ സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന വാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി 

പുറത്തുവിട്ടത് കേന്ദ്ര ഏജന്‍സിക്ക് വേണ്ടി ടാര്‍ഗറ്റ് ചെയ്ത റിപ്പോര്‍ട്ടാണെന്നും ഇത് എല്ലാവര്‍ക്കും മനസിലാവുന്ന കാര്യമാണെന്നും ബേബി വ്യക്തമാക്കി.

എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ട് സാധാരണ നിലയിലുള്ള റിപ്പോർട്ടല്ല കേന്ദ്ര ഏജൻസിക്ക് നൽകിയത്. ആർഎസ്എസിന്റെ ടാർഗറ്റിങ്ങിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണിത്.വിവാദത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും എംഎ ബേബി ആരോപിച്ചു 

Eng­lish Summary:
MA Baby says there is a con­spir­a­cy in the con­tro­ver­sy against the Chief Min­is­ter’s daughter

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.