17 December 2025, Wednesday

Related news

December 11, 2025
December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 12, 2025
November 12, 2025

ബംഗളൂരുവില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ ഉപാധികളോടെ സുപ്രീംകോടതിയുടെ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
July 17, 2023 11:47 am

ബംഗളൂരുവില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി.മുമ്പ് ഉണ്ടായിരുന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് കേരളത്തിലേക്ക് സ്ഥിരമായി പോകുന്നതിനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി പറയുന്നു.കൊല്ലം ജില്ലയിലുള്ള സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് താമസിക്കാം എന്നാണ് സുപ്രീം കോടതി അനുവദിച്ച ഇളവില്‍ പറയുന്നത്.കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്.

എന്നാല്‍ 15 ദിവസത്തിലൊരിക്കല്‍ കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരി എന്ന സ്ഥലത്തെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവധിച്ചത്. കൊല്ലം പൊലീസ് കര്‍ണാടക പൊലീസിനെ ഇക്കാര്യം അറിയക്കണമെന്ന നിര്‍ദേശവും കോടതി നല്‍കുന്നുണ്ട്.

കൊല്ലം ജില്ലയില്‍ തങ്ങണമെന്നും ചികിത്സാ ആവശ്യാര്‍ഥം ജില്ല വിടാമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജില്ല വിടുമ്പോള്‍ കൊല്ലം പൊലീസ് മേധാവിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

Eng­lish Summary:
Madani, who is in Ben­galu­ru, is allowed by the Supreme Court to go to Ker­ala with conditions

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.