19 December 2024, Thursday
KSFE Galaxy Chits Banner 2

മദനിയുടെ ജാമ്യവ്യവസ്ഥ: ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2023 10:49 pm

ജാമ്യ വ്യവസ്ഥയില്‍ ഇളവിനായും കേരളത്തിലേക്ക് പോകാന്‍ അനുമതി തേടിയും പിഡിപി ചെയര്‍മാനും ബംഗളുരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച അപേക്ഷയെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 

രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മദനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് മഅദനിക്ക് സംസ്ഥാനം വിടാന്‍ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ ആയുര്‍വേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയാലാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. 

Eng­lish sum­ma­ry: Madani’s Bail Pro­vi­sion: Kar­nata­ka Oppos­es Relaxation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.