
സമൂഹമാധ്യമത്തിൽ സിനിമനടിമാർക്കെതിരെ അശ്ലീലപരാമർശം നടത്തിയെന്ന് കാട്ടി യുട്യുബർ സന്തോഷ് വർക്കിക്കെതിരെ (ആറാട്ടണ്ണൻ) ചലച്ചിത്ര നടി ഉഷ പരാതി നൽകി. ആലപ്പുഴ ഡിവൈ എസ് പി മധുബാബുവിനാണ് പരാതി നൽകിയത്. പ്രതി കൊച്ചി സ്വദേശിയായതിനാൽ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പരാതി കൈമാറി.
നടിമാരെ അധിക്ഷേപിക്കുന്ന പോസ്റ്റ് വിവാദമായപ്പോൾ സന്തോഷ് വർക്കി അത് നീക്കിയിരുന്നു. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി. കഴിഞ്ഞ 40വർഷമായി സിനിമമേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റ് നടിയെന്ന നിലയിൽ തനിക്ക് അപമാനമുണ്ടാക്കിതായും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.