24 December 2025, Wednesday

മധു വധക്കേസ്; വിധി ചൊവ്വാഴ്ച

Janayugom Webdesk
പാലക്കാട്
March 30, 2023 2:14 pm

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ് വിധി പറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതിയാണ് വിധി പറയുക. 16 പ്രതികളാണ് കേസിലുള്ളത്. മോഷണക്കുറ്റം ആരോപിച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ കൊലപ്പെടുത്തിയത്. 2018 മെയ് 23‑ന് അഗളി പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17‑ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഏപ്രില്‍ 28‑ന് ആരംഭിച്ച പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം ഈ മാസം രണ്ടിന് പൂര്‍ത്തിയായി. ജനുവരി 30ന് ആരംഭിച്ച പ്രതിഭാഗം സാക്ഷി വിസ്താരം ഈ മാസം 9നും പൂര്‍ത്തിയാക്കിയിരുന്നു.അതിനിടെ കേസിലെ സാക്ഷികള്‍ കൂറുമാറിയിരുന്നു. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരാവുന്ന രാജേഷ് എം മേനോന്‍ ഈ കേസിലെ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ്.

Eng­lish Summary;Madhu mur­der case; Judg­ment Tuesday

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.