9 January 2025, Thursday
KSFE Galaxy Chits Banner 2

മധുവിന്റെ ഒന്നരമാസത്തെ പരിശ്രമമാണ് ഇല്ലാതാക്കിയത്: റിസോര്‍ട്ടിലേക്ക് നിര്‍മ്മിച്ച ആന ശില്‍പ്പം തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍

Janayugom Webdesk
നെടുങ്കണ്ടം
April 25, 2023 5:57 pm

സിമന്റിൽ തീർത്ത ആനയുടെ ശില്പം നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. അണക്കരയ്ക്ക് സമീപം അച്ചൻകാനം കടിയൻകുന്നേൽ മധു ഒന്നര മാസം കാെണ്ട് ആനയുടെ ശില്പമാണ് കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ നശിപ്പിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ മധു 45 ദിവസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ആനയുടെ ശില്പം സിമന്റിൽ തീർത്തത്. 

രാമക്കൽമേട്ടിലുള്ള സ്വകാര്യ റിസോർട്ട് ഉടമകളുടെ ആവശ്യപ്രകാരം നിർമ്മാണം പൂർത്തീകരിച്ച കൊമ്പനാനയുടെ ശിൽപമാണ് തകർത്തത്. അടുത്തദിവസം റിസോർട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം. ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്ന ദിവസങ്ങളിലാണ് ശില്പം നശിപ്പിക്കപ്പെട്ടതെന്ന് മധു പറയുന്നു. രാമക്കൽമേട്ടിലെ റിസോർട്ടിൽ കഥകളി രൂപവും സിമന്റില്‍ തീർത്ത ബോർഡും ഇതിന് മുമ്പ് മധു നിർമ്മിച്ചിട്ടുണ്ട്. സംഭവത്തിൽ മധുവിന്റെ പരാതി പ്രകാരം വണ്ടൻമേട് പോലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Mad­hu’s one-and-a-half-month efforts were undone: anti-socials van­dal­ized the ele­phant sculp­ture built for the resort

You may like also this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.