സിന്ദൂരം ധരിക്കുക എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ കടമയാണെന്ന് മധ്യപ്രദേശിലെ ഇന്‍ഡോര്‍ കുടുംബ കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം ഭര്‍ത്താവെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പുനസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടിയെയാണ് കോടതിയുടെ പരാമര്‍ശം.
മാര്‍ച്ച് 1ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോര്‍ കുടുംബ കോടതിയിലെ പ്രിന്‍സിപ്പള്‍ ജഡ്ജ് എന്‍.പി. സിങ്ങിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. 2017ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇവരോട് ഭാര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാനാണ് കോടതി ഉത്തരവിട്ടത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുമുണ്ട്. അഞ്ച് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.
ഭര്‍ത്താവ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.മാത്രവുമല്ല യുവതിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്നും യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടില്ലെന്നും അവര്‍ സിന്ദൂരം ധരിച്ചിട്ടില്ല എന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാരങ്ങളെല്ലാം ചൂണ്ടിക്കാട്ടി യുവതിയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
English Summary:
Madhya Pradesh court says it is the duty of married Hindu women to wear sindooram
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.