
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സൈന്യത്തിനും ബിജെപിയുടെ അധിക്ഷേപം. സൈന്യം നരേന്ദ്ര മോഡിയുടെ കാൽക്കൽ വീണ് വണങ്ങുന്നു എന്ന മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗ്‌ദീപ് ദേവ്ദയുടെ പ്രസ്താവന വിവാദമായി. പഹൽഗാം ഭീകരാക്രമണത്തിൽ മറുപടി നൽകിയത് നരേന്ദ്ര മോഡിയാണെന്നും ഇതുകൊണ്ടാണ് സേന മോഡിയുടെ കാൽക്കൽ വീഴുന്നതെന്നുമായിരുന്നു ദേവ്ദയുടെ പരാമർശം. പ്രസ്താവനയിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തെ ബിജെപിയും ജഗ്‌ദീപ് ദേവ്ദയും ചേർന്ന് അപമാനിക്കുകയാണെന്നും ഉപമുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ദേവ്ദയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും രാജ്യം ഇവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു. നേരത്തെ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.