
മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം ബൈക്കിൽ ക്ഷേത്രത്തിൽ പോവുകയായിരുന്ന പെൺകുട്ടിയെ ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം എട്ടുപേരടങ്ങുന്ന സംഘം വഴിയിൽ തടയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലമായി സ്കൂട്ടറിൽ കയറ്റി അടുത്തുള്ള വനപ്രദേശത്ത് എത്തിച്ച് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. സുഹൃത്തിനെ നിർബന്ധിച്ച് കൂടെ കൊണ്ടുപോയ പ്രതികൾ, പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 29നാണ് സംഭവം നടന്നത്. പ്രതികൾ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പെൺകുട്ടി വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടർന്ന് ജനുവരി 29ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഏഴ് മുതിർന്ന പ്രതികളെയും ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലും പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ഹോമിലേക്കും മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.