2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

October 1, 2024
March 27, 2024
April 26, 2023
November 21, 2022
April 7, 2022
February 7, 2022
November 14, 2021
November 9, 2021

ഗോമൂത്രവും ചാണകവും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

Janayugom Webdesk
ഭോപ്പാല്‍
November 14, 2021 8:04 pm

പശുക്കളും അവയുടെ ചാണകവും മൂത്രവും രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വലിയ സാധ്യതകളാണുള്ളതെന്നും, ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുമെന്നും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസ്താവനയെ പിന്തുണയ്ക്കാൻ ഡയറി ബ്രാൻഡായ അമുലിന്റെ വിജയത്തെക്കുറിച്ചും ശിവരാജ് സിങ് ചൗഹാൻ ചൂണ്ടിക്കാണിച്ചു. ഭോപ്പാലിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ ഒന്നാം വാർഷിക സമ്മേളത്തില്‍ സംസാരിക്കെവെയാണ് ശിവരാജ് സിങ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്. 

നമ്മള്‍ ഉപയോഗിക്കുന്ന പല സാധനങ്ങളും പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും, മൃതദേഹങ്ങള്‍ സംസ്കരിക്കാനായി ശ്മശാനങ്ങളിൽ വിറകിനു പകരം ചാണകം ചിലയിടത്ത് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശുക്കള്‍ക്കായി സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും എന്നാൽ ജനങ്ങളുടെ കൂടി സഹകരണമിലലാതെ ഇത് മുന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശുക്കളുടെ സംരക്ഷണത്തിൽ മൃഗഡോക്ടര്‍മാര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും, മൃഗഡോക്ടര്‍മാരും മേഖലയിലെ വിദഗ്ധരും ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : mad­hyapradesh cm on cow dung and cow urine

You may also like this video :

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.