22 January 2026, Thursday

Related news

January 12, 2026
January 9, 2026
January 9, 2026
December 8, 2025
December 1, 2025
November 19, 2025
November 2, 2025
October 5, 2025
October 4, 2025
July 1, 2025

വീരപ്പന്‍ വേട്ടയില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; 215 ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ്ഹൈക്കോടതി

215 സര്‍ക്കാര്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് മദ്രാസ്ഹൈക്കോടതി 
Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2023 4:12 pm

വീരപ്പന്‍ വേട്ടയുടെ പേരില്‍ സ്ത്രീകളെകൂട്ടബലാത്സംഗം ചെയ്ത കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. തടവുശിക്ഷ വിധിച്ച ധര്‍മപുരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റീസ് വേല്‍മുരുകന്‍ തള്ളി. വച്ചാത്തി കൂട്ടബലാത്സംഗ കേസില്‍ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

1992‑ൽ വീരപ്പനെ പിടികൂടാനായെത്തിയ ഉദ്യോഗസ്ഥർ ഗോത്രസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 18 ഗോത്രവർഗ്ഗ യുവതികളെയാണ് പോലീസ്- ഫോറസ്റ്റ്- റവന്യു ജീവനക്കാരടങ്ങുന്ന 269-ഓളം സർക്കാരുദ്യോഗസ്ഥർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. 100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവൻ കൊള്ളയടിച്ചു.

126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പൊലീസുകാരും അഞ്ചു റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് 2011 സെപ്റ്റംബറിൽ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിലെ 54 പേർ ഇക്കാലയളവിൽ മരിച്ചു പോയിരുന്നു. പത്തു വർഷം വരെയുള്ള തടവുശിക്ഷയാണ് ഇവർക്ക് വിചാരണക്കോടതി വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ പകുതി ശിക്ഷിക്കപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു. 

Eng­lish Summary:
Madras High Court held 215 gov­ern­ment employ­ees guilty in the case of gang rape of women in the name of Veer­ap­pan hunting.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.