തമിഴ്നാട്ടില്‍ ദളിതരെ വിലക്കിയതിന് അടച്ചിട്ട ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വില്ലുപ്പുറം ക്ഷേത്രം തുറക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സുധാ സര്‍വ്വേശ്കുമാറാണ് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിക്കാരന് ദേവസ്വം വകുപ്പിനെ സമീപിക്കാമെന്നും കോടതി വ്യക്താമാക്കി. ജസ്റ്റിസ് എസ് വി ഗംഗാപുര്‍വാല, ജസ്റ്റിസ് പി ഡി ആദികേശവാളു എന്നിവരുടെ ഫസ്റ്റ് ബെഞ്ചിന്റേതാണ് ഉത്തരവ്.
ദളിതര്‍ കയറിയതിന് പിന്നാലെയുണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് വരെ നിത്യ പൂജകള്‍ക്കായി ക്ഷേത്രം തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ സുധാ സര്‍വ്വേശ്കുമാര്‍ ആവശ്യപ്പെട്ടത്. ക്ഷേത്രത്തില്‍ ആര്‍ക്കും കയറുന്നതില്‍ വിലക്കില്ലെന്നും ജാതി വിവേചനമില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു. ആചാരങ്ങള്‍ അനുസരിച്ച് നിത്യ പൂജ മുടങ്ങരുതെന്നുണ്ടെന്നും കോടതി ഹര്‍ജി തള്ളി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം ജൂണ്‍ 7നാണ് പൂട്ടി സീൽ ചെയ്തത്.
English Summary: Madras High Court Refuses To Entertain Plea Seeking Reopening Of Villupuram Temple Sealed Over Caste
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.