22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

യുപിയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു;മദ്രസ അധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
ലക്നൌ
September 10, 2024 9:33 pm

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ 12 വയസുകാരിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്ത കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഗൊരഖ്പൂരിലെ ഉറുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമത്തിലെ മദ്രസയിലാണ് മൗലവി റഹ്‌മത് അലി എന്ന ഇയാള്‍ പഠിപ്പിച്ചിരുന്നത്.12 വയസ്സുകാരിയായ പെണ്‍കുട്ടി എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാവിലെ പഠിക്കാനായി മദ്രസ്സയിലേക്ക് പോയിരുന്നു.എന്നാല്‍ ക്ലാസ്സ് തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അലി മറ്റ് കുട്ടികളെയെല്ലാം വീട്ടില്‍ പറഞ്ഞയക്കുകയും പെണ്‍കുട്ടിയെ എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞ് അവിടെത്തന്നെ നിര്‍ത്തുകയുമായിരുന്നു.

പിന്നീട് കുട്ടിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയും ഒച്ച വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

എന്നാല്‍ വീട്ടിലെത്തിയ കുട്ടി നടന്ന സംഭവങ്ങളെല്ലാം അമ്മയെ അറിയിച്ചു.കുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കുകയും വിവരമറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് അലിയെ മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കേസ് രജിസ്ടര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ അറിയിച്ചു.

അലിക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.