
വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിൻഡന്റ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യുഎസ് സേന പിടികൂടാൻ ശ്രമിച്ചപ്പോൾ ഇരുവരും രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും ഇതിനിടെ പരിക്കേറ്റതായും വെളിപ്പെടുത്തൽ.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തലയിടിച്ച് മഡുറോയ്ക്കും ഭാര്യക്കും പരിക്കേറ്റതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ യുഎസ് എംപിമാർക്ക് മുന്നിലാണ് വെളിപ്പെടുത്തിയത്. അവരുടെ കോമ്പൗണ്ടിനുള്ളിലെ ഒരു സ്റ്റീൽ വാതിലിന് പിന്നിൽ ഒളിക്കാനാണ് മഡുറോയും ഭാര്യ ഫ്‌ളോറസും ശ്രമിച്ചത്. എന്നാൽ വാതിലിന്റെ ഫ്രെയിം വളരെ താഴ്ന്നതായിരുന്നു. ഇതിനിടെ ഇരവരുടേയും തല അതിലിടിച്ചു. ഡെൽറ്റ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി, ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, അറ്റോർണി ജനറൽ പാം ബോണ്ടി, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരാണ് തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ സമയം യുഎസിലെ ഉയർന്ന നിയമനിർമ്മാതാക്കൾക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.