ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാപൂരിലേക്ക് പോകുന്ന മഗധ് എക്‌സ്പ്രസ്സ് ബോഗി വേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിഹാറിലെ ബുക്‌സാര്‍ ജില്ലയില്‍ ട്വിനിഗഞ്ച് രഘുനാഘ്പുര്‍ റയില്‍വേസ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് ട്രയിന്‍ രണ്ടായി പിരിഞ്ഞു.ട്വിനിഗഞ്ച് രഘുനാഥ്പുര്‍ റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 11.08ഓടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാപൂരിലേക്ക് പോകുന്ന മഗധ് എക്‌സ്പ്രസ്സ് ബോഗി വേര്‍പ്പെട്ടതിനെ തുടര്‍ന്ന് ട്വിനിഗഞ്ച് രഘുനാഥ്പുര്‍ റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് താളം തെറ്റിയതായി ഈസ്റ്റ് സെന്‍ട്രല്‍ റയില്‍വേയിലെ ചീഫ് പബ്ലിക് ഓഫീസര്‍ ശര്‍സ്വതി ചന്ദ്ര പറഞ്ഞു
ട്രയിന്‍ ട്വിന്‍ഗഞ്ച് കടന്നപ്പോഴായിരുന്നു സംഭവം. പതിമൂന്നാമത്തെ എഞ്ചിനിലെ s7 കോച്ചും പതിന്നാലാമത്തെ എഞ്ചിനിലെ s6 കോച്ചും തമ്മില്‍ ബന്ധിപ്പിച്ചിരുന്നില്ല.രക്ഷാപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും പെട്ടന്ന് തന്നെ സ്ഥലത്തെത്തുകയും എത്രയും വേഗം കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സിപിആര്‍ഒ പറഞ്ഞു.
ഇത് ട്രയിന്‍ ഗതാഗതത്തെ കുറച്ച് സമയത്തേക്ക് ബാധിക്കുമെന്നും എത്രയും പെട്ടന്ന് ശരിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.