
അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 20 മരണം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11.47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് — വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ പരിക്കേറ്റ് നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.