
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ മാപ്പിള കലകളുടെ പഠനവുമായി ബന്ധപ്പെട്ട് അക്കാദമിയുടെ സിലബസിൻറെ ഭാഗമായി പുറത്തിറങ്ങിയ ചരിത്ര ഡോക്യുമെൻററിയുടെ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ്ദ് റിയാസ് നിർവഹിച്ചു. മുൻമന്ത്രി ടികെ ഹംസ ഡോക്യുമെൻററിയുടെ സിഡി റിയാസിൽ നിന്നും ഏറ്റുവാങ്ങി. ടി.വി ഇബ്രാഹിം എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇടി, മുഹമ്മദ്ദ് ബഷീർ എംപി, മാപ്പിള കലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി, ഡോക്യുമെൻററി സംവിധായകൻ ജിംസിത്ത് അമ്പലപ്പാട്, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, സംസ്ഥാന ലൈബ്രറി കൌൺസിൽ അംഗം എൻ പ്രമോദ് ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ നന്ദി അറിയിച്ചു.
മാപ്പിള കലകളുടെ സംസ്ക്കാരം, ചരിത്രം, അവതരണശൈലി (കോൽക്കളി, മാപ്പിളപ്പാട്ട് ) തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായ പഠനത്തിലൂടെയും, ഗവേഷണത്തിലൂടെയുമാണ് പാട്ടും ചുവടും എന്ന ഈ ഡോക്യൂമെന്ററി പൂർത്തീകരിച്ചിരിക്കുന്നത് എന്ന് ഡോക്യൂമെന്ററി സംവിധായകൻ ജിംസിത്ത് അമ്പലപ്പാടും,അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറയും പറഞ്ഞു.മാപ്പിള കലകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്നതാണ് ഈ ഡോക്യൂമെന്ററിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും അക്കാദമി ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.