മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് പിഎസ്‌സി പരീകഷകളും മാറ്റിയതെന്ന് പിഎസ്‌സി ഓഫീസ് അറിയിച്ചു.
പരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ റേഷൻ കടകൾക്കും നാളെ അവധിയായിരിക്കും.കഴിഞ്ഞ ഒരു മാസക്കാലം മുന്‍ഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷന്‍കട ലൈസന്‍സികള്‍ സഹകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാളത്തെ അവധിപ്രഖ്യാപനമെന്നും പൊതു അവധി റേഷന്‍കടകള്‍ക്കും ബാധകമായിരിക്കും.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍കടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.