23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 23, 2024
January 19, 2024
September 4, 2023
August 15, 2023
August 15, 2023
June 8, 2023
June 7, 2023
June 7, 2023
June 6, 2023
January 11, 2022

മഹാരാജാസ് കോളജ് നാളെ തുറക്കും

Janayugom Webdesk
കൊച്ചി
January 23, 2024 2:59 pm

അനിശ്ചിത കാലത്തേക്ക് അടച്ച മഹാരാജാസ് കോളജ് നാളെ തുറക്കും. സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജ് അടച്ചത്. കോളജ് നാളെ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവിയാണ് അറിയിച്ചത്.

കോളജ് ഗേറ്റ് വെെകിട്ട് 6 ന് അടക്കുമെന്നും അതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പ്രിന്‍സിപ്പാള്‍ ഇൻ ചാർജ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും അക്രമിസംഘം ആക്രമിച്ചു.

Eng­lish Summary;Maharajas Col­lege will open tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.