30 January 2026, Friday

Related news

January 29, 2026
January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025

കേന്ദ്രസര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സിനെതിരെ എഎപിയുടെ നേതൃത്വത്തില്‍ മഹാറാലി

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2023 5:05 pm

കേന്ദ്ര സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സിനെതിരെ ജൂണില്‍ എഎപിയുടെ നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വേച്ഛാധിപത്യ തീരുമനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഓര്‍ഡിനന്‍സിനെ കാണുന്നതെന്ന് എഎപി ഡല്‍ഹി ഘടകം കണ്‍വീനര്‍ ഗോപാല്‍ റായ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി നടക്കുന്ന റാലിയില്‍ ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും, അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്കുമായി ദേശീയ ദേശീയ തലസ്ഥാന സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രം ഈ മാസം 19ന് ഇറക്കിയിരുന്നു.

പൊലീസ്,പൊതുക്രമം,ഭൂമിഎന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള സേവനങ്ങളുടെ നിയന്ത്രണം ഡല‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് കൈമാറി.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഇതുപോലുള്ള സ്വേച്ഛാധിപത്യ തീരുമാനങ്ങൾ രാജ്യത്ത് അടിച്ചേൽപ്പിക്കും, ഈ കറുത്ത ഓർഡിനൻസ് അതാണ് വ്യക്തമാക്കുന്നത് 

അതിനാൽ ഡൽഹിയിലെ ജനങ്ങൾക്കൊപ്പം ചേർന്ന് ഇതിനെതിരെ പ്രചാരണം നടത്താനാണ് എഎപിയുടെ തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സുപ്രീം കോടതി വിധിക്ക് ശേഷം കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും ഓർഡിനൻസ് ഇറക്കിയ രീതി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

കുതന്ത്രത്തിലൂടെ ഡൽഹിയിലെ പൗരന്മാരുടെ അവകാശങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടു. ഈ ഓർഡിനൻസ് പുറപ്പെടുവിച്ചതുമുതൽ, ബിജെപിയുടെ നേതാക്കൾ ഈ കറുത്ത ഓർഡിനൻസിനെ പുകഴ്ത്തുകയും അഭിമാനത്തോടെ പറയുകയും ചെയ്യുന്നത് എല്ലാവരും കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തിലുള്ള ഡൽഹിയിലെ ഉദ്യോഗസ്ഥ ഭരണസംവിധാനം.മോഡി സർക്കാർ അധികാരത്തിന്റെ ഹുങ്കില്‍ ഉന്മൂലംനം ചെയ്യുകയാണ്.

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മാത്രമല്ല, ഡൽഹിയിലെ രണ്ട് കോടി ജനങ്ങൾക്കും അപമാനമാണ്,ഗോപാൽ റായ് പറഞ്ഞു. മദൻ ലാൽ ഖുറാന മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഡൽഹിയിലെ ജനങ്ങൾ അതിനെ സമ്പൂർണ സംസ്ഥാനമാക്കാൻ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:

Mahar­al­li led by AAP against the cen­tral gov­ern­men­t’s ordinance

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.