6 March 2026, Friday

Related news

March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2024 8:40 pm

മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുംബൈ അന്തേരി വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും, കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സച്ചിന്‍ സാവന്താണ് ഈ ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയുടെ ചുമതലയുളള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോടും സച്ചിന്‍ സാവന്ത് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ബാന്ദ്രേ ഈസ്റ്റ് സീറ്റാണ് താന്‍ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ആ സീറ്റ് ശിവസേ (ഉദ്ദവ്) ഗ്രൂപ്പിനാണ്.

അന്തേരി വെസ്റ്റിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നീരസമുള്ളതായി അറിച്ചതായി സച്ചിന്‍ സാവന്ത് പറയുന്നു.അന്തേരി വെസ്റ്റ് മണ്ഡലത്തില്‍ ബിജെപി സിറ്റിങ്ങ് എംപി അമീത് സതമിനെയാണ് മത്സരിപ്പിക്കുന്നത്. മഹാ വികാസ് അഘാഡിയുടെ സീറ്റു ധാരണ പ്രകാരം മുംബൈയില്‍ 36 മണ്ഡലങ്ങളില്‍ 10 എണ്ണമാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.