7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 3, 2025

മഹാരാഷ്ട്ര നിയമസഭാ തെര‍ഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി; ദേവേന്ദ്ര ഫഡ്നാവിസ് നഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 20, 2024 4:45 pm

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 99 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുലെ കാംതി മണ്ഡലത്തിലും മത്സരിക്കും. മന്ത്രിമാരായ ഗിരീഷ് മഹാജന്‍ ജാംനറിലും, സുധീര്‍ മുംഗതിവാര്‍ ബെല്ലാപൂരിലും മത്സരിക്കും. 

ശ്രീജയ അശോക് ചവാന്‍ (ഭോകര്‍), ആശിഷ് ഷേലാര്‍ (വാന്ദ്രെ വെസ്റ്റ്), മംഗള്‍ പ്രഭാത് ലോധ ( മലബാര്‍ ഹില്‍), രാഹുല്‍ നര്‍വേകര്‍ ( കൊളാബ), ഛത്രപതി ശിവേന്ദ്ര രാജ ഭോസലെ ( സത്താറ) എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നവംബര്‍ 20 നാണ് വോട്ടെടുപ്പ് നടക്കുന്നത്.

ബിജെപി, ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷം, എന്‍സിപി അജിത് പവാര്‍ വിഭാഗം എന്നിവര്‍ (മഹായുതി സഖ്യം) ഒറ്റമുന്നണിയായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ്- ശിവസേന (താക്കറെ വിഭാഗം) എന്‍സിപി ( ശരദ് പവാര്‍ വിഭാഗം) എന്നിവ ഒരുമിച്ചാണ് മഹായുതി സഖ്യത്തെ നേരിടുന്നത്.

Maha­rash­tra Assem­bly Elec­tions: BJP Releas­es First Phase Can­di­date List; Deven­dra Fad­navis in Nag­pur South West constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.