17 February 2026, Tuesday

Related news

February 2, 2026
January 29, 2026
January 28, 2026
January 28, 2026
November 23, 2025
April 4, 2025
December 7, 2024
July 18, 2024
June 6, 2024
March 3, 2024

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനം തകര്‍ന്ന് വീണ് മരിച്ചു

Janayugom Webdesk
മുംബൈ
January 28, 2026 9:51 am

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു. അജിത് ലാൻ്റിം​ഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. 

വിമാനം പൂർണ്ണമായും കത്തി നശിച്ചു. മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്. വിമാനം ലാൻ്റിം​ഗിനിടെയാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.അജിത് പവാറുൾപ്പെടെ 6 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.