മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 16 ആയി. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ തീരദേശ ജില്ലയിലെ ഖലാപൂർ തഹ്‌സിലിന് കീഴിൽ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഗ്രാമത്തിലെ ആകെ 228 നിവാസികളിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 93 പേരെ രക്ഷപ്പെടുത്താനായതായി അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കുടുങ്ങിയ 119 പേരെ കണ്ടെത്താനുണ്ടെന്നും ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്ന് രാവിലെ തന്നെ പുനരാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഗ്രാമത്തിലെ 50 ഓളം വീടുകളിൽ 17 എണ്ണം മണ്ണിടിച്ചിലിൽ തകർന്നതായി അധികൃതർ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) റായ്ഗഡ് പൊലീസിന്റെയും പ്രാദേശിക അധികാരികളുടെയും ടീമുകൾക്കൊപ്പം രണ്ടാം ദിവസവും പ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
“നാല് എൻഡിആർഎഫ് ടീമുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (ടിഡിആർഎഫ്), പ്രാദേശിക ദുരന്ത നിവാരണ അതോറിറ്റികൾ, റായ്ഗഡ് പൊലീസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
രാവിലെ 6.30നാണ് തിരച്ചിൽ ആരംഭിച്ചതെന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് സോമന്ത് ഗാർഗെ പറഞ്ഞു.
“മരിച്ചവരിൽ ഒന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളും 70 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നു,” ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
മോശം കാലാവസ്ഥയെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എൻഡിആർഎഫ് ഉദ്യോഗസ്ഥർക്ക് തിരച്ചിലും രക്ഷാപ്രവർത്തനവും നിർത്തിവച്ചിരുന്നു.
English Summary: Maharashtra landslides: Death toll crosses 16, rescue operations in progress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.