വർഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളം ‘മിനി പാകിസ്ഥാൻ’ ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ചാതുർവർണ്യത്തിന്റെ കുറ്റിയിൽ കെട്ടുന്ന ബിജെപിയുടെ ആശയ പാപ്പരത്വമാണ് മന്ത്രി റാണെയിലൂടെ പുറത്തു വന്നത്.
ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക ബോധത്തിന്റെ അടിത്തറയാക്കി മാറ്റി മതമൈത്രിയുടെ പാതയാണ് കേരളം പിൻപറ്റുന്നത്. ‘മനുസ്മൃതി‘യുടെ ജീർണിച്ച പാഠശാലയിൽ നിന്ന് രാഷ്ട്രീയം പഠിച്ച ബിജെപി മന്ത്രിമാർക്ക് അത് മനസിലാക്കാൻ വിവേകം ഉണ്ടാകില്ല. അവർക്ക് വഴി കാണിക്കുന്ന മോഡി- അമിത്ഷാ സംഘത്തിന്റെ ഭാഗത്തു നിന്ന് തിരുത്തൽ നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ വെല്ലുവിളി ഉയർത്തുന്ന നിതീഷ് റാണെക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.