22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 27, 2024
October 25, 2024
October 23, 2024
July 2, 2024
May 19, 2024
May 10, 2024
February 28, 2024
February 13, 2024
January 28, 2024

മഹാരാഷ്ട്രയുടെ ശത്രുക്കളെ പരാജയപ്പെടുത്തും : അഖിലേഷ് യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2024 11:02 am

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന്‌ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവയ്‌ക്കൊപ്പം മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപിയെ അദ്ദേഹം ആക്ഷേപിക്കുകയും ഈ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും നല്ല മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർടികളുടെയും ആളുകളുടെയും ഇടയിലുള്ള ചരിത്രപരമായ ഐക്യവും സാഹോദര്യവും ബിജെപി നശിപ്പിച്ചതായും അഖിലേഷ്‌ ആരോപിച്ചു.മഹാരാഷ്ട്രയെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ദുർബലമാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ മെഗാ അഴിമതി മഹാപുരുഷന്മാരുടെ പ്രതിമകളെപ്പോലും വെറുതെ വിട്ടില്ല. പെൺകുട്ടികളുടെ മാനം കെടുത്തിയവരെ രാഷ്ട്രീയ നേതൃനിരയിലേയ്ക്ക്‌ കൊണ്ടുവന്നു. മഹാരാഷ്ട്രയിലെ പുരോഗമന സമൂഹം ഇതെല്ലാം മനസിലാക്കുന്നുണ്ടെന്നും ബിജെപി നടത്തുന്ന ഈ വഞ്ചനയെ പരാജയപ്പെടുത്തുമെന്നും” അഖിലേഷ്‌ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.