17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 25, 2024
October 19, 2023
September 12, 2023
July 29, 2023
July 27, 2023
March 25, 2023
December 12, 2022
December 12, 2022
February 11, 2022
February 10, 2022

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മഹർഷി ചരക പ്രതിജ്ഞ; സ്വന്തം ഭാഷയിലും ചൊല്ലാം

Janayugom Webdesk
ന്യൂഡൽഹി
February 11, 2022 10:16 pm

മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കാൻ ശുപാർശ. പകരം മഹർഷി ചരകന്റെ പേരിലുള്ള ശപഥമെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചു.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കൽ കോളജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശങ്ങൾ പങ്കുവച്ചത്.

മെഡിക്കൽ വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റിക് ഓത്ത്. ഇതിന് പകരം മഹർഷി ചരകന്റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് നിർദേശം. പ്രാദേശിക ഭാഷകളിൽ പ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മെഡിക്കൽ രംഗം മാറി ചിന്തിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ അംഗങ്ങൾ പറയുന്നു.

പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് ആധുനിക ചികിത്സയുടെ പിതാവായാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല ഇപ്പോള്‍ പ്രചാരത്തിലുള്ളത്. പകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ലിയിൽ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലുന്നത്. ഇതിന് പുറമെ യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: Maharshi Chara­ka Pledge for Med­ical Students

 

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.