5 March 2026, Thursday

Related news

February 28, 2026
February 22, 2026
February 17, 2026
February 14, 2026
February 13, 2026
February 12, 2026
February 6, 2026
February 5, 2026
February 5, 2026
February 1, 2026

മഹാശിവരാത്രി: ബംഗളൂരുവിൽ ഞായറാഴ്ച ഇറച്ചി വില്പനയ്ക്കും കശാപ്പിനും നിരോധനം

Janayugom Webdesk
ബംഗളൂരു
February 13, 2026 7:16 pm

മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 15ന് ബംഗളൂരു നഗരപരിധിയിൽ ഇറച്ചി വില്പനയ്ക്കും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി. അന്ന് നഗരസഭാ പരിധിയിലുള്ള എല്ലാ ഇറച്ചി വില്പനശാലകളും നിർബന്ധമായും അടച്ചിടണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഫെബ്രുവരി 15 ഞായറാഴ്ച ദിവസം മുഴുവൻ ഈ നിയന്ത്രണം നിലവിലുണ്ടാകും. ഉത്തരവ് കർശനമായി പാലിക്കാൻ കശാപ്പുകാരോടും ഇറച്ചി വ്യാപാരികളോടും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. എല്ലാ വർഷവും ശിവരാത്രി ദിനത്തിൽ ബെംഗളൂരുവിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.