21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 1, 2023
April 26, 2023
March 23, 2023
February 28, 2023
October 2, 2022
September 13, 2022
September 2, 2022
August 25, 2022
May 29, 2022
May 16, 2022

ഗാന്ധിജിയും മദർ തെരേസയും ചെ ഗുവേരയും; സെല്‍ഫിയെടുത്ത് ചരിത്ര പുരുഷന്മാര്‍

Janayugom Webdesk
March 23, 2023 4:43 pm

സെല്‍ഫികളുടെ കാലമാണിപ്പോള്‍. രണ്ടുപേർ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചെയ്യുക ഇപ്പോള്‍സെല്‍ഫി എടുക്കുക എന്നതാണ്. ഇപ്പോഴിതാ അത്തരത്തില്‍ വ്യത്യസ്തമായ ചില സെല്‍ഫി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഭരണഘടാനശില്‍പി ബി ആർ അംബേദ്കറും മദർതെരേസയുടെമൊക്കെ സെള്‍ഫി ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇത് എങ്ങനെ സാധിച്ചുവെന്നല്ലെ.

ആർട്ടിഫിഷ്യൽ ഇൻലിൻജൻസ് (എ ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രമുഖരായ വ്യക്തികളുടെ ’ സെൽഫി‘കൾ തയ്യാറാക്കിയിരിക്കുന്നത്. മലയാളികൂടിയായ ആർട്ടിസ്റ്റ് ജ്യോ ജോൺ മുള്ളൂറാണ് ഈ സെൽഫികൾക്ക് പിന്നിൽ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികൾ സെൽഫി എടുക്കുന്ന ചിത്രങ്ങള്‍ ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ, മദർ തെരേസ, എൽവിസ് പ്രെസ്ലി, സാവിയറ്റ് യൂണിയൻ നേതാവ് ജോസഫ് സ്റ്റാലിൻ, മുൻ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ, ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ, ജമൈക്കൻ ഗായകൻ ബോബ് മാർലി, ചെ ഗുവേര എന്നിവരടങ്ങുന്നതാണ് സെല്‍ഫി.

Eng­lish Sum­ma­ry: mahat­ma gand­hi sub­hash-chan­dra­bose self­ies went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.