22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മഹാരാഷ്ട്രയില്‍ വിമതസ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മഹാവികാസ് അഘാടി നേതാക്കള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2024 5:58 pm

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്നാണെന്നിരിക്കെ തങ്ങളുടെ വിമതസ്ഥാനാർത്ഥികൾക്ക് അവസാന മുന്നറിയിപ്പുമായി മഹാ വികാസ് അഘാടി നേതാക്കൾ.വിമതർക്ക് ഒരു മണിക്കൂർ സമയം തരുന്നുവെന്നും അതിനുള്ളിൽ പത്രിക പിൻവലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ശരദ് പവാറിന്റെ വസതിയിൽ സഖ്യനേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ്.

എല്ലാ വിമതർക്കും പിന്മാറാൻ ഒരു മണിക്കൂർ സമയം നൽകിയിട്ടുണ്ട്.ഒരുപാട് പേർ ഇതിനോടകം പിന്മാറാൻ തയ്യാറായിട്ടുമുണ്ട്.എന്താണ് സംഭവിക്കുക എന്ന് നോക്കാം.ഇത്രയും പറഞ്ഞിട്ടും പിന്മാറാത്തവർക്കെതിരെ പാർട്ടി തന്നെ നേരിട്ട് നടപടിയെടുക്കും; ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഉദ്ധവ് താക്കറെ പറഞ്ഞു.ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി.നവംബർ നാലിന് മുൻപാകെവിമതരെ ഏതെങ്കിലും രീതിയിൽ ഒതുക്കാനായിരുന്നു ഇരു സഖ്യങ്ങളുടെയും നീക്കം.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി അവസാനിച്ചപ്പോൾ നിലവിലുളള അമ്പതോളം വിമതരിൽ 36 പേർ നിലവിലെ ഭരണപക്ഷമായ മഹായുതി സഖ്യത്തിൽ നിന്നായിരുന്നു. അതിൽത്തന്നെ 19 പേർ ബിജെപിയിൽ നിന്നും, 16 പേർ ഷിൻഡെ ശിവസേനയിൽ നിന്നും, ഒരാൾ അജിത് പവാർ എൻസിപിയിൽ നിന്നുമാണ്. 14 വിമതരാണ് പ്രതിപക്ഷമായ മഹാ വികാസ് അഘാടിയിൽ ഉള്ളത്. ഇതിൽ 10 പേർ കോൺഗ്രസിൽ നിന്നും ബാക്കി ഉദ്ധവ് ശിവസേനയിൽ നിന്നുമാണ്.പല മണ്ഡലങ്ങളിലും സഖ്യകക്ഷി നേതാക്കൾക്കെതിരെയും കൂടിയാണ് ഇവർ മത്സരിക്കുന്നത് എന്നതാണ് പാർട്ടികൾക്ക് വലിയ തലവേദനയുണ്ടാക്കുയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.