21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 5, 2024
September 30, 2024
September 27, 2024
September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024
September 8, 2024

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനം; വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തും

web desk
തൃശൂര്‍
September 3, 2023 8:24 pm

ഈ മാസം ഏഴു മുതൽ 10 വരെ തൃശൂരിൽ നടക്കുന്ന കേരള മഹിളാസംഘത്തിന്റെ 16-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചിന് രാവിലെ 10ന് തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഹാളിൽ വനിതാ സംരംഭക സമ്മേളനം നടക്കും. മ‍ൃഗ‑സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇ എസ് ബിജിമോൾ അധ്യക്ഷത വഹിക്കും. മുൻമന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ മോട്ടിവേഷൻ ക്ലാസ് നയിക്കും. വൈകിട്ട് അഞ്ചിന് വനിതാ ഫിലിം ഫെസ്റ്റിവെൽ സമാപനം തൃശൂർ കോർപറേഷൻ പരിസരത്ത് നടക്കും. സംവിധായക ഐഷ സുൽത്താന ഉദ്ഘാടനം ചെയ്യും. സി കെ രത്നകുമാരി അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ റഫീക്ക് അഹമ്മദ്, സിജി പ്രദീപ്, അജയൻ അടാട്ട്, മാസ്റ്റർ ഡാവിഞ്ചി, ജിതിൻ രാജ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഏഴിന് ഉച്ചയ്ക്ക് രണ്ടിന് സമ്മേളന നഗരിയിലേക്കുള്ള പതാക, ബാനർ, കൊടിമരം ജാഥകൾ ആരംഭിച്ച് വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിൽ സംഗമിക്കും. വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. മഹിളാസംഘം ദേശീയ കൗൺസിലംഗം ഗീത നസീർ അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, ഖദീജ മുംതാസ്, ഇ എം സതീശൻ എന്നിവർ സംസാരിക്കും.

എട്ടിന് രാവിലെ 10ന് തൃശൂർ റീജിയണൽ തീയേറ്ററിൽ (സ. രമണി ജോർജ്ജ് നഗർ) നടക്കുന്ന പ്രതിനിധിസമ്മേളനം എൻഎഫ്ഐഡബ്ലിയു ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ്ബാബു, മുൻ കേന്ദ്ര ആസൂത്രണ കമ്മിഷൻ അംഗം സെയ്ത് ഹമീദ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ എന്നിവർ പ്രസംഗിക്കും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവർ എഐവൈഎഫ് വനിതാ മാർച്ചിലെ നേതാക്കളെ ആദരിക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന കലാസന്ധ്യ കാരിക്കേച്ചർ ആർട്ടിസ്റ്റ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ്‍കുമാർ അധ്യക്ഷത വഹിക്കും.

ഒമ്പതിന് രാവിലെ 10 മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിൽ (ഗൗരി ലങ്കേഷ് നഗർ) നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധസമ്മേളനം മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തക മല്ലിക സാരാഭായ് മുഖ്യപ്രഭാഷണം നടത്തും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തക കെ കെ ഷാഹിന, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും.

10ന് വൈകിട്ട് അഞ്ചിന് തെക്കേഗോപുരനടയിൽ (റോസമ്മ പുന്നൂസ് നഗർ) നടക്കുന്ന പൊതുസമ്മേളനം എൻഎഫ്ഐഡബ്ലിയു ദേശീയ ജനറൽ സെക്രട്ടറി ആനി രാജ ഉദ്ഘാടനം ചെയ്യും. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ജയദേവൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ പ്രസംഗിക്കും. സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് സ്വാഗതവും മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എസ് ജയ നന്ദിയും പറയും.

Eng­lish Sam­mury: Ker­ala Mahi­la Sangam State Con­fer­ence at Thris­sur 2023 Sept.7–10

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.