മഹിളാസംഘം കായംകുളം മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ലതാദേവി ഉദ്ഘാടനം ചെയ്തു. സുനിതമ്പാന് രക്ത സാക്ഷിപ്രമേയവും ഞ്ചു ഷിബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അശ്വതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഡി.ബീന സ്വാഗതം പറഞ്ഞു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ആർ ഗിരിജ മുഖ്യപ്രഭാഷണം നടത്തി.
മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മണി വിശ്വനാഥ്, ജില്ലാ കമ്മിറ്റി അംഗം മിനി സലിം, ബി കെ എം യു സംസ്ഥാന കമ്മിറ്റി അംഗം എം എസ് റംലത്ത് സി പി ഐ, കായംകുളം മണ്ഡലം ആക്ടിംഗ് സെക്രട്ടറി എ എസ് സുനിൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ എ റഹിം, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അശ്വതി ടീച്ചർ (പ്രസിഡന്റ്), മഞ്ചു ഷിബു, ലേഖാമ്മ (വൈസ് പ്രസിഡന്റുമാര്‍), ഡോ. ഡി. ബീന (സെക്രട്ടറി), നിജ, റസീന (ജോയിന്റ് സെക്രട്ടറിമാർ), വിദ്യ (ഖജാൻജി) എന്നിവര തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.