23 March 2025, Sunday
KSFE Galaxy Chits Banner 2

ഭക്ഷണം നല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Janayugom Webdesk
മുതുമല
April 29, 2023 12:19 pm

തീറ്റനല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ പതിനാറു വയസുള്ള പിടിയാന മസിനിയുടെ ചവിട്ടേറ്റ് 54കാരനായ സിഎം ബാലനാണ് കൊല്ലപ്പെട്ടത്. രാവിലെ ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തുള്ള മറ്റ് പാപ്പാന്‍മാര്‍ ഇയാളെ രക്ഷപ്പെടുത്തി ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരുക്കേറ്റ ബാലന്‍ മരിക്കുകയായിരുന്നു. മെയില്‍ സമയപുരം ക്ഷേത്രപരിസരത്ത് വച്ച് ഈ ആന പാപ്പാനെ ചവിട്ടിവീഴ്ത്തിയിരുന്നു. അതിന് ശേഷം ആനവളര്‍ത്തുകേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

Eng­lish Sum­ma­ry: Mahout was tram­pled to death by an ele­phant while feeding

You may also like this video

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.