18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 27, 2024
February 15, 2024
January 19, 2024
January 17, 2024
December 18, 2023
December 15, 2023
December 11, 2023
December 10, 2023
December 9, 2023
December 8, 2023

മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2023 3:25 pm

ചോദ്യ കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി. മഹുവ മൊയ്ത്രക്ക് എതിരായ ഐടി, വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ റിപ്പോർട്ടുകൾ എത്തിക്സ് കമ്മറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മഹുവയുടെ ആവശ്യമനുസരിച്ചു എത്തിക്സ് കമ്മറ്റി ആവശ്യപ്പെട്ടാണ് ക്രോസ് വിസ്താരത്തിന് ഹാജരാകാൻ തയ്യാറെന്ന് ജയ് ദേഹദ്രായി.

നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണ​മെ​ന്ന ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്​ വ​ഴ​ങ്ങി​യാണ് മഹുവ മൊയ്ത്ര, കൃത്യം 11 മണിക്ക് പാർലമെന്റിൽ എത്തിയത്. പാ​ർ​ല​മെ​ന്‍റ്​ സ​മി​തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​നി​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ ന​ൽ​കി​യ​ത്​ അ​നു​ചി​ത​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​, നേ​ര​ത്തേ ചെ​യ​ർ​മാ​ന്​ താ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പ്​ മ​ഹു​വ മൊ​യ്​​ത്ര പുറത്തുവിട്ടിരുന്നു.

കോ​ഴ ന​ൽ​കി​യെ​ന്നു​ പ​റ​ഞ്ഞ വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹീ​രാ​ന​ന്ദാ​നി, അ​ഭി​ഭാ​ഷ​ക​ൻ ജ​യ്​ ആ​ന​ന്ദ്​ എ​ന്നി​വ​രെ ക്രോ​സ്​​വി​സ്താ​രം ചെ​യ്യാ​ൻ ത​നി​ക്ക്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും മ​ഹു​വ ആ​വ​ശ്യ​പ്പെ​ട്ടു. കമ്മറ്റി ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയ്യറാണെന്ന് ജയ് ദേഹദ്രായി അറിയിച്ചു. 

Eng­lish Sum­ma­ry: Mahua Moitra appeared before the Ethics Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.