ചോദ്യത്തിന് കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ എത്തിക്സ് കമ്മിറ്റി നടപടി ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ചോദ്യം ചെയ്തുമുള്ള മഹുവയുടെ ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ് വി ഭാട്ടിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാകും പരിഗണിക്കുക.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ എംപിയായിരുന്ന മഹുവ മൊയ്ത്ര കോഴയും പ്രതിഫലവും സ്വീകരിച്ചുവെന്ന് വിവാദ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയും അഭിഭാഷകന്‍ ജയ് ആനന്ദ് ദേഹാദ്റായിയും ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതോടെയാണ് സംഭവം എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.
English Summary: Mahua Moitra’s plea will be heard today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.