ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ എസ്റ്റേറ്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയൊഴിഞ്ഞ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഒഴിപ്പിക്കലിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്.
എത്രയും പെട്ടെന്ന് വസതി ഒഴിയാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും.
English Summary: Mahua vacates official bunglaw
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.