
ജനങ്ങളുടെ മുന്നിലല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി തലകുനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന സമ്മേളന സമാപന റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഐ. ആരെയും വാഴ്ത്തുപാട്ടിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. തെറ്റ് കണ്ടാൽ ചോദ്യം ചെയ്യും. കേരളത്തിലെ കോൺഗ്രസ്, ഇടതുപക്ഷത്തെ ശത്രുവായി കാണുന്നു. അവർക്ക് എസ്ഡിപിഐ അടക്കമുള്ള വർഗീയ കക്ഷികളുമായാണ് കൂട്ടുകെട്ട്. ഇത് വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മൂന്നാം ഊഴം ഉറപ്പാണ്. അതിൽ സിപിഐ നിർണായക ഘടകമാകും. എല്ലാവരെയും ചേർത്ത് പിടിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് പോകുന്നത്. അവിടെ ജനാധിപത്യം ഉണ്ടാകും. രാഷ്ട്രീയ സംഘടനാ ഐക്യവും ഉണ്ടാകും. പാർട്ടിക്ക് എതിരെയാണെങ്കില്‍ പോലും വിമർശനത്തിൽ കഴമ്പുണ്ടെങ്കിൽ അതിന് തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.