12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

മുല്ലപ്പെരിയാര്‍ ഡാമിലെ അറ്റകുറ്റപ്പണി; തമിഴ്നാടിന് അനുമതി നല്‍കി കേരളം

Janayugom Webdesk
തിരുവനന്തപുരം
December 14, 2024 4:58 pm

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടത്താനായി തമിഴ്നാടിന് കേരളം അനുമതി നല്‍കി. മുന്‍പ് അറ്റകുറ്റപ്പണികള്‍ക്കായെത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞിരുന്നു. പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കേരള സന്ദര്‍ശനത്തില്‍ ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. 

സ്റ്റാലിന്‍ കേരളത്തിലെത്തിയപ്പോള്‍ ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുകയും തമിഴ്നാടിന് അനുമചി ലഭിക്കുകയും ചെയ്തിരുന്നു. നിബന്ധനകളോടെ ഏഴു ജോലികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് വരെ ജനങ്ങളുടെ ഭീതി കുറയ്ക്കാനായി താല്ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ് അനുമതിയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസര്‍മാരുടെയോ സാന്നിധ്യത്തില്‍ മാത്രം പണികള്‍ നടത്തുക, നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കുക, രാവിലെ ആറിനും വൈകിട്ട് ആരിനും ഇടയില്‍ മാത്രം വനനിയമങ്ങള്‍ പാലിച്ച് കൊണ്ട് വാഹനങ്ങള്‍ക്ക് അനുമതി നല്‍കുക, തേക്കടി, വള്ളക്കടവ് ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാധനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക,സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഒരുതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സൈറ്റില്‍ നടത്താന്‍ പാടില്ല, 1980ലെ വനസംരക്ഷണ നിയമം അനുമതിയില്ലാത്ത ഒരു പുതിയ നിര്‍മാണവും പാടില്ല എന്നീ നിബന്ധനകളും ഉത്തരവിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.