7 December 2025, Sunday

Related news

December 6, 2025
November 28, 2025
November 28, 2025
November 28, 2025
November 26, 2025
November 25, 2025
November 22, 2025
November 22, 2025
November 22, 2025
November 21, 2025

അറ്റകുറ്റപ്പണി: ഇന്നത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു

അടുത്ത ഞായര്‍വരെ അറ്റകുറ്റപ്പണി തുടരും 
Janayugom Webdesk
ആലുവ
August 6, 2025 9:22 am

പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് — എറണാകുളം മെമു (66609), എറണാകുളം — പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാലം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകിയോടുന്നു ഇൻഡോർ — തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ‑ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് — തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

അടുത്ത ഞായർവരെ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം മെമു സർവീസുകൾ റദ്ദാക്കി. വരുന്ന നാല് ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ഇൻഡോർ — തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂർ‑ആലപ്പുഴ എക്സിക്യൂട്ടീവ് ഓടുക. കൂടാതെ സിക്കന്ദറാബാദ് — തിരുവനന്തപുരം സെൻട്രൽ ശബരി അര മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.