
കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാളു പോലും രോഗത്തിന് മുന്നില്‍ നിസഹായരായി പോകാന്‍ പാടില്ലെന്നും സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലെന്ന് അവര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് പിന്നാലെയാണ് പ്രതികരണം. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.ഒൻപത് വർഷം മുൻപ് സംസ്ഥാനത്ത് ഒരു കാത്ത് ലാബും ഉണ്ടായിരുന്നില്ല.
ഇന്ന് വയനാടും കാസർഗോഡും ഉൾപ്പെടെ എല്ലായിടത്തും കാത്ത് ലാബുണ്ട്. 14 ജില്ലകളിലും മെഡിക്കൽ കോളേജുണ്ട്. യുഡിഎഫ് കാലത്ത് ജില്ലാ ആശുപത്രികളുടെ ബോർഡ് മാറ്റി വെച്ചതേയുളളൂ. ശിശുമരണ നിരക്കിൽ അമേരിക്കൻ ഐക്യനാടുകളെക്കാൾ കേരളത്തിൽ കുറവാണ്. ഇത് ചരിത്രത്തിൽ വളരെ അഭിമാനകരമായ ഒരു നേട്ടമായി കാണുന്നു. ചരിത്രത്തിൽ വളരെ അഭിമാനകരമായ ഒരു നേട്ടമായി ഇതിനെ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.