8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 5, 2025
January 4, 2025
January 1, 2025
December 25, 2024
December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024

മകരവിളക്ക്: ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
January 7, 2025 12:54 pm

മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്‌. കാനന പാതകൾ വഴി തീർഥാടകരുടെ വരവ്‌ വർധിച്ചതോടെ കരിമല ഗവ. ഡിസ്‌പെൻസറി ജനുവരി ഒന്നുമുതൽ ആരംഭിച്ചു.അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും റിസർവ്‌ ലിസ്റ്റ്‌ തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക്‌ കാലയളവിലേയ്‌ക്ക്‌ ആവശ്യമായ മരുന്നുകൾ, ബ്ലീച്ചിങ്‌ പൗഡർ ഉൾപ്പെടെയുള്ളവ പമ്പയിൽ എത്തിച്ചു.

ആംബുലൻസ്‌ അടക്കമുള്ള മെഡിക്കൽ ടീമിന്റെ സേവനം ഹിൽടോപ്പ്‌, ഹിൽ ഡൗൺ, ഹെയർപിൻ വളവ്‌, ത്രിവേണി പെട്രോൾ പമ്പ്‌, ത്രിവേണി പാലം, കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡ്‌, ചക്കുപാലം, ചാലക്കയം, അട്ടത്തോട്‌, നെല്ലിമല, അയ്യൻമല, പഞ്ഞിപ്പാറ, ഇലവുങ്കൽ എന്നിവിടങ്ങളിൽ സജ്ജമാക്കും.

മകരവിളക്കിനോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 13 മുതൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 72 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. 0468 222 2642, 0468 222 8220 എന്നിവയാണ്‌ കൺട്രോൾ റൂം നമ്പരുകൾ. ഇപ്പോൾ നിലവിലുള്ള 25 ആംബുലൻസുകൾ കൂടാതെ 12 ആംബുലൻസുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്‌. തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ അകമ്പടിയായി പന്തളം മുതൽ പമ്പ വരെയും തിരിച്ചും ആംബുലൻ സ്‌ ഉൾപ്പെടെ ഒരു മെഡിക്കൽ ടീമിനെ നിയമിച്ചിട്ടുണ്ട്‌. 

തിരുവാഭരണ ഘോഷയാത്ര കടന്ന്‌ പോകുന്ന ദിവസങ്ങളിൽ ആ പാതകളിൽ ഉള്ള ആശുപത്രികളിൽ എല്ലാ വിഭാഗം ജീവനക്കാർ ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തന സജ്ജമാകും. ശബരിമലയിൽ ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികൾക്ക്‌ പമ്പ കൺട്രോൾ റൂമിൽ 04735 203 232 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്‌. 

Makar­avi­lak: Health depart­ment has made elab­o­rate arrange­ments at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.