എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ പോര്‍ട്ടല്‍ സുതാര്യവും ഉപയോക്തൃ സൗഹൃദവുമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ചു.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ക്ലെയിം ചെയ്യുന്നതിനായി തൊഴിലുടമകളുമായി സംയുക്ത ഓപ്ഷനുകള്‍ സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ എടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ നിശ്ചയിക്കുന്നതില്‍ സമഗ്രവും സുതാര്യവും സ്വീകാര്യവുമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
പെന്‍ഷന്‍ അനുവദിക്കുന്നതിനായുള്ള എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടിന്റെ വെബ് പോര്‍ട്ടല്‍ ഉപയോക്തൃ സൗഹൃദമാക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതിനായി സമയപരിധി കൂടുതല്‍ നീട്ടാന്‍ മന്ത്രാലയം ഇപിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കണം. മെയ് ദിനം ആഘോഷിക്കുന്നവേളയില്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമായി ഈ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
English Summary: Make pension portal transparent: Binoy Vishwam writes to Centre
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.