15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
October 30, 2024

പൊലീസ് ജീപ്പുമായി മുങ്ങിയ മേക്കപ്പ്മാന്‍ പിടിയില്‍

Janayugom Webdesk
July 26, 2023 10:47 pm

പാറശാല: പൊലീസ് ജീപ്പുമായി മുങ്ങിയ സിനിമാ — സീരിയല്‍ മേക്കപ്പ്മാനെ നാട്ടുകാര്‍ പിടികൂടി പാറശാല പൊലീസിന് കൈമാറി. ഉദിയന്‍കുളങ്ങര കരീമാംവിള വീട്ടില്‍ ഗോകുലിനെ(25) യാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി 11 മണിക്ക് പരശുവയ്ക്കലിനു സമീപത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പാറശാല സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ നൈറ്റ് പെട്രോളിങ്ങിന് എത്തിയ പൊലീസ് സംഘം പരശുവയ്ക്കല്‍ കുണ്ടുവിളയില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ സംശയകരമായ തരത്തില്‍ നില്‍ക്കുന്നതു കണ്ടു. വാഹനം നിര്‍ത്തി പൊലീസുകാര്‍ ഇറങ്ങിയതോടെ അവിടെ ഉണ്ടായിരുന്ന നാലംഗ സംഘം ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായി പൊലീസുകാര്‍ അവരെ പിന്തുടര്‍ന്നു. ഏറെ നേരമായിട്ടും പൊലീസുകാരെ കാണാത്തതിനാല്‍ ജീപ്പ് ഡ്രൈവറും അവരെ തേടി പുറകെ പോയി.
എന്നാല്‍ ഈ സമയത്ത് ഇരുട്ടത്ത് മറഞ്ഞുനില്‍ക്കുകയായിരുന്ന നാലുപേരില്‍ ഒരാള്‍ ഡ്രൈവര്‍ പോയ ഉടനെ പൊലീസ് ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട് ഡ്രൈവര്‍ അടക്കമുള്ള പൊലീസുകാര്‍ ജീപ്പിനു പിന്നാലെ ഓടിയെങ്കിലും പ്രതി ജീപ്പുുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ബൈക്കില്‍ പൊലീസുകര്‍ ജീപ്പിനെ പിന്തുടര്‍ന്നു. ഇത് മനസിലാക്കിയ പ്രതി ആലംമ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ മതിലില്‍ ജീപ്പ് ഇടിച്ചു നിര്‍ത്തുകയായിരുന്നു. വാഹനം മതിലില്‍ ഇടിച്ച ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടിയത്.
തുടര്‍ന്ന് പിന്നാലെ എത്തിയ പൊലീസുകാര്‍ പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവ് മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് ജീപ്പിന് ഏറെ കേടുപാടുകള്‍ സംഭവിച്ചു. സംഭവ സമയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഡ്രൈവറും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

eng­lish sum­ma­ry; Make-up man who drowned with police jeep arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.