ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും സിനിമാ താരങ്ങൾക്ക് പിന്നാലെ ഡീപ് ഫേക്കിൽ കുരുങ്ങി. ഓൺലൈൻ ഗെയിം ആപ്ലിക്കേഷനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സച്ചിന്റേതായി പുറത്തിറങ്ങിയത്. സച്ചിന്റെ ടെണ്ടുൽക്കർ തന്നെയാണ് ഇക്കാര്യം തന്റെ സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. തന്റെ മകൾ സാറ ഓൺലൈനിൽ ഗെയിം കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലാണ് വ്യാജ പരസ്യവീഡിയോയാണ് പ്രചരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.അതേസമയം ഈ വിഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിൻ പറഞ്ഞു. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സച്ചിൻ എക്സിൽ കുറിച്ചു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ ഡീപ് ഫേക്ക് വീഡിയോകള്‍ ഇതിന് മുന്‍പ് പുറത്തുവന്നിരുന്നു.
English Summary;‘Making big money playing games online’; Sachin too caught up in deepfake, star against fake video
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.